പുണ്യ എസ്. രാജിന് ആദരം

ന്യൂഡൽഹിയിൽ നടന്ന 2026-ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട അണ്ടർ ഓഫീസർ പുണ്യ എസ്. രാജിനെ കാലിക്കറ്റ് സർവകലാശാലാ എൻ.സി.സി. യൂണിറ്റ് അനുമോദിച്ചു. എം.എ. ഡെവലപ്മെന്റ് സ്റ്റഡീസിൽ എട്ടാം സെമസ്റ്റർ വിദ്യാർഥിനിയായ പുണ്യ കോഴിക്കോട് സ്വദേശി വിമുക്തഭടൻ കെ.എൻ. പ്രേമരാജൻ – സി.ടി. സിന്ധു എന്നിവരുടെ മകളാണ്.

ചടങ്ങിൽ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉപഹാരം നൽകി. സിൻഡിക്കേറ്റംഗം ഡോ. ടി വസുമതി, സുബേദാർ മേജർ തേജസ്വി റാവു,  സുബേദാർ വി.ബി. പ്രജീഷ്, കെയർടേക്കർ ഓഫീസർ ഡോ. എസ്. മഹേഷ്, ഡെവലപ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് മേധാവി ഡോ. ഒ.വി. മായ, സീനിയർ അണ്ടർ ഓഫീസർ സജ്ഞന ഗായത്രി എന്നിവർ പങ്കെടുത്തു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top