200ലധികം ഒഴിവുകള്‍: തൊഴില്‍ മേള ഫെബ്രുവരി 24ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആറ് സ്ഥാപനങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്ത 200ലധികം ഒഴിവുകളിലേക്കായി ഫെബ്രുവരി 24ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തൊഴില്‍ മേള സംഘടിപ്പിക്കും.

എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഐടി.ഐ ഡിപ്ലോമ, എം.ബി.എ., ബി.എഡ്, എം.എഡ് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ക്ക് അന്നേ ദിവസം നേരിട്ടെത്തി 300 രൂപയടച്ച് സ്പോട്ട് രജിസ്ട്രേഷന് അവസരവുമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ, ആധാര്‍ കോപ്പി, .യോഗ്യതസര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ബയോഡാറ്റ പകര്‍പ്പ് (8 കോപ്പി) എന്നിവയുമായി ഹാജരാകണം.  മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രവേശനം സൗജന്യമാണ്.  ഫോണ്‍-0483 2734737, 8078428570.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top