കാലിക്കറ്റ് സർവകലാശാല വാർത്തകൾ ; വട്ടെഴുത്തിന്റെ നാൾവഴികൾ ദേശീയ ശില്പശാല

വട്ടെഴുത്തിന്റെ നാൾവഴികൾ ദേശീയ ശില്പശാല

കാലിക്കറ്റ് സർവകലാശാലാ തുഞ്ചൻ താളിയോല ഗ്രന്ഥപ്പുരയും സംസ്ഥാന ആർക്കിയോളജി വകുപ്പും ‘ ഫ്രം സ്റ്റോൺ ടു സ്‌ക്രീൻ – ദി ജേർണി ഓഫ് വട്ടെഴുത്ത് സ്ക്രിപ്റ്റ് ’ എന്ന പേരിൽ പഞ്ചദിന ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. പരിപാടി 23-ന് രാവിലെ 10 മണിക്ക് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രൊഫസർ എം.ആർ. രാഘവ വാര്യർ മുഖ്യ പ്രഭാഷണം നടത്തും. 27-നാണ് സമാപനം.

ലെയ്‌സൺ ഓഫീസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലയിൽ പാർട്ട്-ടൈം കരാറടിസ്ഥാനത്തിൽ ലെയ്‌സൺ ഓഫീസർ ( ന്യൂഡൽഹി ) തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മാർച്ച് 10-ന് നടക്കും. കേന്ദ്രം : സർവകലാശാലാ ഭരണകാര്യാലയം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

അക്കാദമിക് കൗൺസിൽ യോഗം മാറ്റിവെച്ചു

ഫെബ്രുവരി 24-ന് ( ചൊവ്വ ) നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.ബി.എ. ഫുൾ ടൈം ആന്റ് പാർട്ട് ടൈം, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ് ( CUCSS – 2021 മുതൽ 2024 വരെ പ്രവേശനം ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 09 വരെയും 200 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 25 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് (CCSS 2025 പ്രവേശനം) നവംബർ 2025, മൂന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി, അപ്ലൈഡ് ജിയോളജി, മൈക്രോബയോളജി, ഫിസിക്സ്, എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, ഫങ്ഷണൽ ഹിന്ദി ആന്റ് ട്രാൻസിലേഷൻ (CCSS – 2024 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ – റീപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .

രണ്ടാം സെമസ്റ്റർ (2023 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജി, (2021, 2022 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 05 വരെ അപേക്ഷിക്കാം.

വിദൂര വിഭഗം ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. പൊളിറ്റിക്കൽ സയൻസ് – (2022, 2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും എം.എ. ഫിലോസഫി (2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 03 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ്:- നാലാം സെമസ്റ്റർ – (2019 – 2023 പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025, എട്ടാം സെമസ്റ്റർ – (2019 – 2021 പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025, ഒൻപതാം സെമസ്റ്റർ – (2020 പ്രവേശനം) (സേ) മെയ് 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും എൽ.എൽ.ബി. യൂണിറ്ററി:- രണ്ടാം സെമസ്റ്റർ – (2019 – 2024 പ്രവേശനം) ഏപ്രിൽ 2024, നാലാം സെമസ്റ്റർ – (2019 – 2023 പ്രവേശനം) ഏപ്രിൽ 2025, അഞ്ചാം സെമസ്റ്റർ (2022 പ്രവേശനം) (സേ) മെയ് 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top