Section

malabari-logo-mobile

ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായുള്ള യാത്ര;ഇളവുതേടി കേന്ദ്രത്തിന് കത്തയച്ചു

HIGHLIGHTS : Traveling with children on two-wheelers; letter sent to Center for relaxation

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് വേണ്ടി ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണം എന്നാണ് ആവശ്യം.

ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാം അറിഞ്ഞശേഷം മാത്രം പിഴ ഈടാക്കിയാല്‍ മതിയെന്നാണ് തീരുമാനം.

sameeksha-malabarinews

ഇരുചക്രവാഹനങ്ങളില്‍ അച്ഛനും അമ്മയും സഞ്ചരിക്കുന്നതിനൊപ്പം ഒരു കുട്ടികൂടി സഞ്ചരിച്ചാല്‍ പിഴ ഈടാക്കും എന്നതായിരുന്നു എ ഐ ക്യാമറാ നിരീക്ഷണത്തിലെ വ്യവസ്ഥ. ഇക്കാര്യത്തില്‍ ഇതിനെതിരായി വലിയ വികരാമാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് വിദഗ്ധ സമിതി യോഗം ഗതാഗത വകുപ്പ് ചേര്‍ന്നത്. യോഗത്തിന് ശേഷമാണ് നിയമഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ചത്.

കേന്ദ്രത്തിന്റെ തീരുമാനം ഇക്കാര്യത്തില്‍ വന്നശേഷം പിഴ ഈടാക്കാം എന്നാണ് നിലവില്‍ ഗതാഗത വകുപ്പും സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!