മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78 ാം ജന്മദിനം

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78 ാം ജന്മദിനം.

കണ്ണൂര്‍ പിണറായിയിലെ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി 1945 മെയ് 24 നാണ് പിണറായി വിജയന്‍ ജനിച്ചത്.

പതിവുപോലെ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലാതെ ഔദ്യോഗിക തിരക്കുകളിലാണ് മുഖ്യമന്ത്രി ഇന്നും. ജന്മദിനത്തില്‍ ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്കും പായസം നല്‍കുന്ന പതിവുണ്ട് അത് ഇത്തവണയും ഉണ്ടാകും.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളേക്ക് ഏഴുവര്‍ഷം പൂര്‍ത്തിയാകുകയാണ്.

Share news
error: Content is protected !!
Scroll to Top