ഇടതു മുന്നണി ബേപ്പൂർ മണ്ഡലം റാലി നടത്തി

ഫറോക്ക്:  ഇടതുപക്ഷ ജനാധിപത്യമുന്നണി  രാമനാട്ടുകരയിൽ സംഘടിപ്പിച്ച ബേപ്പൂർ മണ്ഡലം റാലി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബേപ്പൂർ മണ്ഡലം കൺവീനർ ടി.രാധാ ഗോപി അദ്ധ്യക്ഷത വഹിച്ചു.  സി.പി.ഐ. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ഗിരീഷ് മുഖ്യ പ്രഭാഷണം നടത്തി.
വാഴയിൽ ബാലകൃഷ്ണൻ, ബഷീർ കുണ്ടായിത്തോട്, എയർലൈൻസ് അസീസ്, വിജയൻ പി. മേനോൻ, എം. മുഹമ്മദ് സാലി, എം.എം.മുസ്തഫ, വി.എ സലീം, ടി.എ.അസീസ് സംസാരിച്ചു. സ്വാഗത സംഘം കൺവീനർ കെ..സുധീഷ് കുമാർ സ്വാഗതവും വിനോദ് പറനാട്ടിൽ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top