രാത്രികാല രക്ത പരിശോധന നടത്തി

പരപ്പനങ്ങാടി:ജില്ലാ ആരോഗ്യ വകുപ്പിന്റെയും, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി നഗരസഭയുടെ 44ാം വാര്‍ഡില്‍ മന്ത് രോഗനിര്‍ണയ രാത്രികാല രക്ത പരിശോധന നടത്തി.പരിപാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ എം എസിന്റെ അദ്ധ്യക്ഷതയില്‍ പരപ്പനങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സണ്‍ ഷഹര്‍ബാനു ഉദ്ഘാടനം ചെയ്തു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് കുമാര്‍ എ വി സ്വാഗതവും, പ്രശാന്ത് വി നന്ദിയും പറഞ്ഞു. DVC യൂണിറ്റ് ലെ എ എം കെ റഹീം (ഫീല്‍ഡ് അസിസ്റ്റന്റ് ),ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് കുമാര്‍.പി, ഉമേഷ്‌ലാല്‍, എംഎന്‍ അജിത്ബാല്‍, ജോയി.എഫ്, അബ്ദുറസാക്ക്, അഭിലാഷ് ,കെഎസ് ജൂനിയര്‍ പബ്ലിക് നേഴ്‌സുമാരായ ജയന്തി കുമാരി, ജിഷി, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top