പൊന്നാനി ഫിഷറീസ് സ്റ്റേഷനിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നു. അപേക്ഷകര്‍ 25 വയസ്സിന് മുകളില്‍ പ്രായമുളളവരും എല്‍.എം.വി ലൈസന്‍സ് ഉളളവരുമായിരിക്കണം. പ്രദേശവാസികള്‍ക്കും ഡ്രൈവിങില്‍ മുന്‍ പരിചയമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും.
പി.എസ്.സി/എംപ്ലോയ്‌മെന്റ് എന്നിവയില്‍ നിന്ന് ലിസ്റ്റ് ലഭ്യമാകുന്ന കാലയളവ് വരെ മാത്രമായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ വെള്ളിയാഴ്ച (മെയ് 26) രാവിലെ 10.30 ന് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്ററുടെ കാര്യാലയത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകല്‍ സഹിതം ഹാജരാവണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




