ട്രെയിന്‍ സീസണ്‍ ടിക്കറ്റുകള്‍ 15 മുതല്‍ ; തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസ്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സീസണ്‍ ടിക്കറ്റ് വില്‍പ്പന റെയില്‍വേ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിച്ചതിനേത്തുടര്‍ന്നാണ് സീസണ്‍ ടിക്കറ്റുകള്‍ അനുവദിച്ചത്. നിലവില്‍ സര്‍വീസ് നടത്തുന്ന അണ്‍റിസര്‍വ്ഡ് ട്രെയിനുകളിലും അതിന്റെ റൂട്ടുകളിലും മാത്രമാണ് സീസണ്‍ ടിക്കറ്റുകള്‍ ഉപയോഗിക്കാനാവുക. കൂടുതല്‍ അണ്‍റിസര്‍വ്ഡ് ട്രെയിനുകള്‍ അനുവദിക്കുന്ന മുറയ്ക്ക് അത്തരം ട്രെയിനുകളിലും സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും.

കഴിഞ്ഞ ദിവസം അനുവദിച്ച മെമു ട്രെയിനുകളിലും പുനലൂര്‍ – ഗുരുവായൂര്‍ – പുനലൂര്‍ എക്സ്പ്രസിലുമാണ് സീസണ്‍ ടിക്കറ്റ് ഉപയോഗിക്കാനാവുക.

കൊല്ലം – ആലപ്പുഴ, ആലപ്പുഴ – എറണാകുളം, എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടുകളില്‍ തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസ് ആരംഭിക്കും. 06327 / 06328 പുനലൂര്‍ – ഗുരുവായൂര്‍ – പുനലൂര്‍ ട്രെയിന്‍ 17ന് സര്‍വീസ് ആരംഭിക്കും. 06328 ഗുരുവായൂര്‍ – പുനലൂര്‍ പ്രതിദിന എക്സ്പ്രസ് ഗുരുവായൂരില്‍നിന്ന് പുലര്‍ച്ചെ 5.45നും 06327 പുനലൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ വൈകിട്ട് 6.25നും പുറപ്പെടും.

 

 

Share news
error: Content is protected !!
Scroll to Top