രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു. 24 മണിക്കൂറില്‍ 23,285 പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു. 78 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. ആറുദിവസത്തിനുള്ളില്‍ ഒരുലക്ഷത്തില്‍ കൂടുതല്‍ പുതിയ കോവിഡ് രോഗികളുണ്ടായത് ആശങ്ക വര്‍ധിപ്പിച്ചു. 1,16,758 പേരാണ് ഈ കാലയളവില്‍ ചികിത്സ തേടിയത്.

രാജ്യത്ത് ആകെ കോവിഡ് രോഗികള്‍ 1,13,08,846 ആയി. 117 കോവിഡ് മരണമുണ്ടായതോടെ ആകെ മരിച്ചവര്‍ 1,58,306 ആയി. നിലവില്‍ 1,97,237 സജീവരോഗികളുണ്ട്. 24 മണിക്കൂറില്‍ 8,011 സജീവകേസ് കൂടി റിപ്പോര്‍ട്ട് ചെയ്തത് ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.

സജീവകേസുകളില്‍ പകുതിയോളം കുറഞ്ഞതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top