Section

malabari-logo-mobile

കോണ്‍ഗ്രസ്സ് 91 സീറ്റുകളില്‍ മത്സരിക്കും ; എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം

HIGHLIGHTS : Congress will contest 91 seats; Decision not to contest MPs

ന്യൂഡല്‍ഡി: കോണ്‍ഗ്രസ്സ് 91 സീറ്റുകളില്‍ മത്സരിക്കും. ഇതില്‍ 81 സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. പത്തെണ്ണത്തില്‍ തീരുമാനമെടുക്കേണ്ടതായുണ്ട്. പ്രതിപഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. എംപിമാര്‍ മത്സരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

സോണിയാ ഗന്ധിയുിടെ അധ്യക്ഷതയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷമാണ് സീറ്റുകളുടെ കാര്യം നേതാക്കള്‍ പ്രഖ്യാപിച്ചത്. തോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ ഞായറാഴ്ച ഡല്‍ഹിയില്‍ വെച്ച് പ്രഖ്യാപിക്കുമെന്ന് മുള്ളപ്പള്ളി വ്യക്തമാക്കി. നേമം ഉള്‍പ്പെടെ 10 സീറ്റുകളുടെ ക്ര്യത്തില്‍ തീരുമാനമുണ്ടാകേണ്ടതുണ്ട്. അക്കാര്യത്തില്‍ക്കൂടി തീരപുമാനം ഉമ്ടായശേഷം പട്ടിക പ്രഖ്യാപനം ഉണ്ടാകും.

sameeksha-malabarinews

മുസ്ലീം ലീഗിന് 27 സീറ്റുകള്‍ നല്‍കി. കേരള കോണ്‍ഗ്രസ്സിന് 10 സീറ്റുകള്‍ നല്‍കും. ഇരിങ്ങാലക്കുട, കോതമംഗലം. തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് – തിരുവല്ല, തൃക്കരിപ്പൂര്‍ എന്നിവയാണിത്.

ആര്‍എസ്പിക്ക് അഞ്ച് സീറ്റുകള്‍ – മട്ടന്നൂര്‍, ചവറ, കുന്നത്തൂര്‍, ഇരവിപുരം. ആറ്റിങ്ങല്‍

എന്‍സിപിക്ക് രണ്ട് സീറ്റ് – എലത്തൂര്‍, പാല

ജനതാദള്‍ – മലമ്പുഴ

സിഎംപി – നെന്മാറ

കേരള കോണ്‍ഗ്രസ്സ് ജേക്കബ് – പിറവം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!