പണിമുടക്ക്;സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: വിവധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി പലയിടങ്ങളിലും ട്രെയിനുകള്‍ തടഞ്ഞു. പരശുറാം, വേണാട്, രപ്ത സാഗര്‍, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളാണ് സമരക്കാര്‍ വിവിധ ഇടങ്ങളില്‍ തടഞ്ഞത്.

മലപ്പുറം പരപ്പനങ്ങാടിയില്‍ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസും തിരൂരില്‍ നേത്രാവതി എക്‌സ്പ്രസും അങ്ങാടിപ്പുറത്ത് ഷൊര്‍ണൂര്‍ നിലമ്പൂര്‍ പസഞ്ചറും തടഞ്ഞു.

ഇതോടെ പല ട്രെയിനുകളും ഏറെ നേരം വൈകിയാണ് ഓടിക്കൊണ്ടിരക്കുന്നത്.

Related Articles