തൊഴിലാളി സംഘടനകള്‍ ആരംഭിച്ച അഖിലേന്ത്യാ പൊതുപണിമുടക്ക് ആരംഭിച്ചു

ദില്ലി: കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പ്രഖ്യപ്പിച്ച പൊതുപണിമുടക്ക് തുടങ്ങി. 48 മണിക്കൂറാണ് പണിമുടക്ക്. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തുടങ്ങിവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്,എഐസിസിടിയു, എഐയുടിയുസി,ടിയുസിസി,സേവ, എല്‍പിഎഫ്, യുടിയുസി എന്നീ സംഘടനകളണ് സംയുക്തമായി പണിമുടക്കുന്നത്. ബുധനാഴ്ച സംയുക്ത ട്രേഡ് യൂണിനനുകളുടെ നേതൃത്വത്തിലാണ് മണ്ഡിഹൗസില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടക്കും. അതിജീവിനത്തിനായുള്ള പോരാട്ടത്തില്‍ തൊഴിലാളികള്‍ സംഘടിത ശക്തിയിലൂടെ ഐതിഹാസിക വിജയം നേടുമെന്ന് സംയുക്ത കേന്ദ്ര ട്രേഡ് യൂണിയന്‍ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിങ്കളാഴ്ച അര്‍ധരാത്രി 12 മുതലാണ് കേരളത്തില്‍ പണിമുടക്ക് ആരംഭിച്ചത്.

Related Articles