Section

malabari-logo-mobile

മത്സ്യതൊഴിലാളികള്‍ക്ക് സാറ്റ്‌ലൈറ്റ് ഫോണിനായുള്ള അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ജി.പി.എസ്, ലൈഫ് ബോയ് എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേ...

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ജി.പി.എസ്, ലൈഫ് ബോയ് എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും രജിസ്‌ട്രേഷനും ലൈസന്‍സുമുളളതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളള്‍ക്ക് അപേക്ഷിക്കാം. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും   ലഭിക്കും. അപേക്ഷ ജനുവരി 19ന് ് വൈകുന്നേരം അഞ്ച്‌വരെ അതത് ഓഫീസുകളില്‍ സ്വീകരിക്കും.
(എം.പി.എം 84/2019)
ഫോണ്‍ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിക്കുന്നു
ഓഖി ദുരന്തത്തിന്റെ പശ്ചാതലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 36 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ ദൂരത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന തെരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍നഗണന നല്‍കും. ഗ്ലോബല്‍ സാറ്റലൈറ്റ്  ഫോണ്‍ വിതരണം ചെയ്യുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും 36 നോട്ടിക്കല്‍ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും  സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്തിയതുമായി മത്സ്യബന്ധനയാന ഉടമകള്‍ക്ക് അപേക്ഷിക്കാം. (മെക്കനൈസ്ഡ് വിഭാഗത്തിന് മത്സ്യത്തൊഴിലാളി അംഗത്വം നിര്‍ബന്ധമില്ല.) അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും   ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 19ന ന് വൈകുന്നേരം അഞ്ചുവരെ അതത് ഓഫീസുകളില്‍ സ്വീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!