സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫിസിക്കല്‍ ടെസ്റ്റ് ജനുവരി 15ന് തുടങ്ങും

മലപ്പുറം:  ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 340 2016) എന്‍ഡുറന്‍സ് ടെസ്റ്റില്‍ വിജയിച്ച് 2018 നവംബര്‍ 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 15, 16, 17, 18, 19, 21 തീയതികളിലായി മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ രാവിലെ ആറിന് നടക്കും.

ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും, പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം ഹാജരാകണം.

ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനം എന്നിവയുടെ പേരോ, ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗാര്‍ഥികളെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല.

Related Articles