ആശ്രിത വിസ തൊഴില്‍ വിസയാക്കുന്നത് തടയാനൊരുങ്ങി കുവൈത്ത് : മലയാളികള്‍ക്ക് ഭീഷണി

കുവൈത്ത് സിറ്റി: ആശ്രിത വിസ തൊഴില്‍ വിസയാക്കി മാറ്റുന്നത് തടയാനൊരുങ്ങി കുവൈത്ത്. ഇത് സംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.
വിദേശികളെ കുറയ്ക്കുക എന്ന നിലപാടിന്റെ ഭാഗമായാണ് ഈ നിയമം നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ ജോലി ലഭിച്ചുവന്നിരുന്ന മലയാളികള്‍ക്ക് ഈ ഉത്തരവ് തിരിച്ചടിയാകും.

തൊഴില്‍ വിസ നേടി വരുന്നവര്‍ നിശ്ചയിച്ച ജോലി ചെയ്യാതെ മറ്റുള്ള ജോലികള്‍ ചെയ്യുന്നതും അനധികൃതമായി ബിസിനസ് തുടങ്ങുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവിറങ്ങുന്നത്‌

Related Articles