ഇരുമ്പുവടികൊണ്ട് തലക്കടിച്ച് പണം കവര്‍ന്ന കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പിടിയിലായത് താനൂര്‍ സ്വദേശികള്‍
തിരൂരങ്ങാടി : ഇരുമ്പുവടികൊണ്ട് തലക്കടിച്ച പണം കവര്‍ന്ന കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. താനൂര്‍ തെയ്യാല സ്വദേശികളായ കീരിയാട്ടില്‍ രാഹുല്‍(20), താനൂര്‍ ചേക്കുവിന്റെ പുരയ്ക്കല്‍ സൈനുല്‍ ആബിദ് (27) എന്നിവരെയാണ് തിരൂരങ്ങാടി എസ്‌ഐ നൗഷാദ് ഇബ്രാഹിമും സംഘവും അറസ്റ്റ് ചെയതത്. ഈ കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.

ചെമ്മാട് കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായ കൊയിലാണ്ടി സ്വദേശി ശ്രീജേഷിനേയാണ് ബൈക്കിലെത്തിയ സംഘം ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കയ്യിലുണ്ടായിരുന്ന ബാഗും പണവും കവര്‍ച്ച ചെയ്തത്. കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ ഭക്ഷണം കഴിക്കാനായി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ശ്രീജേഷിനെ ബൈക്കിലെത്തിയ സംഘം പിറകില്‍ നിന്നും പിടികൂടി ഇരുമ്പുവടികൊണ്ട് തലക്കടിക്കുകയായിരുന്നു. ഇതോടെ ബോധരഹിതനായി വീണ ശ്രീജേഷിന്റെ ബാഗിലുണ്ടായിരുന്ന മൊബൈലും ഇരുപത്തിഅയ്യായിരം രൂപയും കവര്‍ന്ന് സംഘം ബൈക്കില്‍ കടന്നുകളയുകായിരുന്നു.

അടുത്ത ദിവസം ബൈക്ക് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കല്‍പ്പകഞ്ചേരി സ്വദേശിയില്‍ നിന്നും സൈനുലാബിദ് വാടകയ്ക്ക് എടുത്തതാണെന്ന് മനസ്സിലാക്കുകായയിരുന്നു. കൊലപാതകശ്രമക്കേസിലും, കഞ്ചാവ് കേസുകളിലും പ്രതിയായ സൈനുലാബിദിനെ പിന്നീട് പോലീസ് തന്ത്രപരമായി വിളിച്ചുവരുത്തി വലയിലാക്കുകയായിരുന്നു. തുടര്‍ന്ന കേസില്‍ ഉള്‍പ്പെട്ട രാഹുലിനെയും പിടികൂടി. ഈകേസില്‍ താനൂര്‍ സ്വദേശിയായ ഒരാളെ കൂടി പിടുകൂടാനുണ്ട്.

ഇവരല്ലാം കഞ്ചാവ്‌കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌

Related Articles