വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം വാറ്റ്: ചിലവ് ഉയരുമെന്ന ആശങ്കയില്‍ ബഹ്‌റൈന്‍ പ്രവാസികള്‍

മനാമ: രാജ്യത്ത് വൈദ്യുതിക്കും വെള്ളത്തിനും അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം. ഈ മാസം ആദ്യത്തില്‍ നടപ്പാക്കിയ മൂല്യവര്‍ധിത നികുതിയുടെ പിരിധിയിലാണ് ഇവയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് 2016 മുതല്‍ വെള്ളത്തിനും വൈദ്യുതിക്കും ഘട്ടം ഘട്ടമായി ചാര്‍ജ് വര്‍ധനവ് നടപ്പിലാക്കി വരികയാണ്. മറ്റ് പല സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വാറ്റ് ഈടാക്കിത്തുടങ്ങിയത് രാജ്യത്തെ വിപണിയെ കാര്യമായി മാറ്റം മുണ്ടാക്കുന്നുണ്ട്. അതെസമയം വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും അധിക നികുതി ഈടാക്കുന്നതായും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്.

വൈദ്യുതി നിരക്കിലുണ്ടായിരിക്കുന്ന വര്‍ധനവ് ചെറിയ വരുമാനക്കാരായ പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരിക്കുകയാണ്. മൂല്യവര്‍ധിത നികുതിയുടെ അധികഭാരം കൂടി വഹിക്കേണ്ടിവരുന്നത് ജീവിത ചെലവ് ഇനിയും ഉയരുമെന്ന ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് പ്രവാസികളെ.

Related Articles