മഹാരാഷ്ട്രയില്‍ വിനോദ യാത്ര പോയ ബസ് തലകീഴായ് മറിഞ്ഞു;2 മരണം;47പേര്‍ക്ക് പരിക്ക്

ലോണാവാലയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ചെമ്പൂര്‍ ക്യാമ്പിലെ താമസക്കാരിയായ ഹിതിക ഖന്ന, സബര്‍ബന്‍ ഘാട്കോപ്പറിലെ അസല്‍ഫ ഗ്രാമത്തില്‍ താമസിക്കുന്ന രാജ് രാജേഷ് മാത്രെ (16) എന്നിവരാണ് മരിച്ചത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖോപോളി ടൗണിന് സമീപം മലയോര മേഖലയിലാണ് ബസ് മറിഞ്ഞത് . ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

ലോണാവാല ഹില്‍ സ്റ്റേഷനില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ പഴയ മുംബൈ-പൂനെ ഹൈവേയിലെ മാജിക് പോയിന്റ് കുന്നിന് സമീപം രാത്രി എട്ട് മണിയോടെയാണ് അപകടം. മുംബൈയിലെ സബര്‍ബന്‍ ചെമ്പൂരില്‍ നിന്നുള്ള ഒരു കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ഉള്‍പ്പെടെ 49 പേരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്.

അപകടത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ലോണാവാലയിലെയും ഖോപോളിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ 17ഉം 16ഉം വയസുള്ള രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയ്ക്കിടെയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top