Section

malabari-logo-mobile

ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതി; കൂടുതല്‍ വ്യക്തത വരുത്താന്‍ വിശദമായ ശാസ്ത്രീയ അന്വേഷണം: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Health Minister Veena George has already instructed the Additional Chief Secretary to conduct a detailed scientific investigation to clarify the re...

തിരുവനന്തപുരം:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിന്‍മേല്‍ ആദ്യം അന്വേഷിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഇതിനകം ചുമതലപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചത് ശസ്ത്രക്രിയയ്ക്ക് വിധേയമായ സ്ത്രീയുടെ പക്ഷത്തു നിന്നു തന്നെയാണ്.

ശസ്ത്രക്രിയക്ക് വിധേയയായ ഹര്‍ഷിന പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ഹര്‍ഷിനയെ ഫോണില്‍ വിളിച്ച മന്ത്രി ആദ്യത്തെ അന്വേഷണത്തില്‍ വ്യക്തതയില്ലെന്ന് തുറന്നു സമ്മതിച്ചു.

sameeksha-malabarinews

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ കോര്‍ഡിനേറ്ററായ അന്വേഷണ സംഘം നേരത്തെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 5 വര്‍ഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവമുണ്ടായത്. തുടര്‍ന്ന് ഹര്‍ഷിന ഇതിനെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആദ്യം അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഒന്നരമാസം മുന്‍പ് ഈ സമിതി ഹര്‍ഷിനയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ ഇതുവരെയായി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. അതിനെതിരെ ഇന്ന് രാവിലെ ഹര്‍ഷിന മെഡിക്കല്‍ കോളേജില്‍ പ്രതിഷേധവുമായി രംഗത്തെത്തി. വയറുവേദനയേ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ ഹര്‍ഷിത ഇവിടെ അഡിമിട്ട് ആണ്. സംഭവം വിവാദമായതോടെയാണ് വിഷയത്തില്‍ ആരോഗ്യമന്ത്രി ഇടപെട്ടത്. തുടര്‍ന്ന് ഹര്‍ഷിനയെ നേരില്‍ വിളിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്ന കാര്യം സമ്മതിച്ചു. ഉടന്‍തന്നെ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിക്കും എന്ന കാര്യം വ്യക്തമാക്കുകയും ചെയ്തു. വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചത് ഹര്‍ഷിനയുടെ പക്ഷത്തു നിന്നു തന്നെയാണെന്ന് മന്ത്രി വ്യക്തമാക്കി.എന്നാല്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!