Section

malabari-logo-mobile

വാക്‌സിന്‍ ക്ഷാമം രൂക്ഷം; ഇന്ന് കണ്ണൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിനേഷന്‍ ഇല്ല

HIGHLIGHTS : Vaccine shortage acute; Today there is no vaccination in the government sector in Kannur district

കണ്ണൂര്‍: വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിനേഷന്‍ ഇല്ല.

ജില്ലയില്‍ കോവിഡ് വ്യാപനം കൂടുതലായുള്ള മേഖലകളില്‍ മൊബൈല്‍ ലാബ് ഉപയോഗിച്ച് സൗജന്യ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തും.അതേ സമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

sameeksha-malabarinews

ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ മുകളിലുള്ള കണ്ണൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. വിവാഹം ഗൃഹ പ്രവേശനം തുടങ്ങിയ ചടങ്ങുകള്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന നിബന്ധന കര്‍ശനമാക്കി.

ക്വാറന്റയിന്‍ പരിശോധിക്കുന്നതിനായി പ്രത്യേക ടീമുകള്‍ രൂപീകരിച്ചു. റവന്യൂ, പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക ടീം രൂപീകരിച്ചത്. പോലീസ് പരിശോധനയും ശക്തമാക്കി.

കേരള കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴ ചെക്ക് പോസ്റ്റിലും പരിശോധന കര്‍ശനമാക്കി. അതേ സമയം ജില്ലയില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ വെള്ളിയാഴ്ച വാക്‌സിനേഷന്‍ ഉണ്ടാകില്ല.

രണ്ട് സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വാക്‌സിനേഷന്‍ ഉള്ളത്.കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ മൊബൈല്‍ ലാബ് ഉപയോഗിച്ച് സൗജന്യ ആര്‍ ടി പി പി സി ആര്‍ പരിശോധന നടത്തും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!