Section

malabari-logo-mobile

ഓക്‌സിജന്‍ എത്തിച്ചിരിക്കണം, ഇല്ലെങ്കില്‍ ക്രിമിനല്‍ നടപടി; കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്

HIGHLIGHTS : Must deliver oxygen, otherwise criminal action; Delhi High Court warns Center

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അടിയന്തരമായി ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും ഇല്ലെങ്കില്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് അനുവദിച്ച 480 മെട്രിക് ടണ്‍ ഓക്സിജന്‍ പൂര്‍ണമായും നല്‍കുന്നത് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. നിരവധി മനുഷ്യരുടെ ജീവന്‍ അപകടത്തിലായേക്കാവുന്ന കാര്യമാണിത്. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഞെട്ടലുളവാക്കുന്നതാണ്. വളരെ ഗൗരവത്തോടെയാണ് സാഹചര്യത്തെ വീക്ഷിക്കുന്നതെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

ഓക്സിജന്‍ വിതരണത്തിന്റെ കാര്യത്തില്‍ കാത്തുനില്‍ക്കാനാവില്ല, ഇന്നു തന്നെ നടപടിയുണ്ടാകണം. ഇല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഓക്സിജനുമായി വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ഗതാഗത തടസം നേരിടുന്നത് ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

sameeksha-malabarinews

അതേസമയം രാജ്യത്ത് വ്യാവസായിക ആവശ്യത്തിനായുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചികിത്സാ ആവശ്യത്തിനായുള്ള ഓക്‌സിജന്‍ വിതരണം സുഗമമായി നടപ്പിലാക്കുമെന്നും ഓക്‌സിജന്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഏതുസമയവും നിയന്ത്രണങ്ങളില്ലാതെ പ്രവേശനം അനുവദിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ഇളവ് അനുമതിയുള്ള വ്യവസായങ്ങള്‍ക്ക് ഈ തീരുമാനത്തില്‍ ഇളവുണ്ടാകും.

ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ പുറമെ നിന്നും ഓക്‌സിജന്‍ നല്‍കേണ്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അത് കൊണ്ട് തന്നെ നിരവധി ആശുപത്രികള്‍ ഓക്‌സിജന്‍ വിതരണത്തിനായി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ രോഗബാധിതര്‍ക്കാവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!