വ്രതശുദ്ധിയുടെ നിറവില്‍ കേരളത്തില്‍ ഇന്ന് ചെറിയപെരുന്നാള്‍

കോഴിക്കോട് : മുപ്പത് ദിവസം നീണ്ട് നിന്ന റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായ സാഹചര്യത്തില്‍ എത്തിയ ചെറിയപെരുന്നാള്‍ ഏറെ ആഘോഷപൂര്‍വ്വമാണ് ഇത്തവണ കൊണ്ടാടുന്നത്.

പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷം പുതുവസ്ത്രമണിഞ്ഞ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും വീടുകള്‍ സന്ദര്‍ശിച്ചും ഈദ് ദിനാശംസകള്‍ നേര്‍ന്നും സഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പങ്കുവെക്കുകയാണ് വിശ്വാസികള്‍.

ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്ന പെരുന്നാള്‍. കലണ്ടര്‍ പ്രകാരം തിങ്കളാഴ്ച പെരുന്നാള്‍ അവധിയായിരുന്നു. എന്നാല്‍ മാസപ്പിറവി കാണാഞ്ഞതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് പെരുന്നള്‍ ആഘോഷിക്കുന്നത്. ഇന്നും സര്‍ക്കാര്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top