കേരളത്തിന് ‘സന്തോഷ’ ത്തിന്റെ പെരുന്നാള്‍ രാവ്: ബംഗാളിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി

മഞ്ചേരി; കാല്‍പന്തുകളിയെ നെഞ്ചേറ്റിയ പതിനായിരക്കണണക്കിന് ഫുട്‌ബോള്‍ ആരാധകരെ പെരുന്നാള്‍ രാവില്‍ ആവേശത്തിരയിലാറാടിച്ച്
ഏഴാമത് സന്തോഷ് ട്രോഫി കിരീടം കരസ്ഥമാക്കി കേരളം. പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്. 15 തവണ സന്തോഷ് ട്രോഫി ഫൈനല്‍ കളിച്ച കേരളത്തിന്റെ ഏഴാമത്തെ സുവര്‍ണ്ണനേട്ടമാണിത്.

കളിയുടെ ആദ്യ 90 മിനിറ്റില്‍ ഇരു ടീമുകളും ഗോളുകള്‍ നേടിയിരുന്നില്ല. എന്നാല്‍ അധികസമയത്തിന്റെ ആദ്യപകുതിയിലെ ഏഴാം മിനിറ്റില്‍ ബംഗാള്‍ കേരളത്തിന്റെ വലകുലുക്കി. വലതുവിങ്ങില്‍ നിന്നും സുപ്രിയ പണ്ഡിറ്റ് തൊടുത്തുവിട്ട ക്രോസ് ദിലീപ് ഒറാവിന്‍ പറന്ന് തലകൊണ്ട് പോസ്റ്റിലേക്ക് ചെത്തിയിട്ടപ്പോള്‍ പയ്യനാട് സ്റ്റേഡിയത്തിന്റെ ഹൃദയം നിലച്ചുപോയി. എന്നാല്‍ തുടര്‍ന്ന് പൊരുതി കളിച്ച കേരളം 116ാം മിനിറ്റില്‍ മുഹമ്മദ് സഫ്‌നാദിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍, അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസലുറഹ്മാന്‍ എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ ബംഗാളിന്റെ സജല്‍ ബാഗ് എടുത്ത കിക്ക് ബാറിന് മുകളിലൂടെ പോകുകയായിരുന്നു.
ഇരുപത്തിഅയ്യായിരം കാണികളാണ് കേരളത്തിന്റെ കിരീടനേ
ട്ടം നേരിട്ട് കാണാന്‍ മഞ്ചേരി പയ്യനാട്ടെ സ്റ്റേഡിയത്തിലെത്തിയത്.

Share news
error: Content is protected !!
Scroll to Top