Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ സംയുക്ത ഈദ് ഗാഹ്

HIGHLIGHTS : Eid Gah at Tirurangad

തിരൂരങ്ങാടി: വ്രതത്തിന്റെ പരിസമാപ്തിയില്‍ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് വിശ്വാസിസമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ചെറുമുക്ക് സംയുക്ത കമ്മിറ്റി ഈദ് ഗാഹിന് ഇര്‍ഫാന്‍ സ്വലാഹി നേതൃത്വം നല്‍കി. ഐക്യവും സമാധാനവുമാണ് കാലം ആവശ്യപ്പെടുന്നതെന്നും ഇതര വിശ്വാസികള്‍ തമ്മിലുള്ള സ്‌നേഹവും സഹവര്‍ത്തിത്വവും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

അക്രമവും ഹിംസയും ഇസ്‌ലാം അല്ലെന്നും, ഖുര്‍ആനിലോ പ്രവാചകാധ്യാപനങ്ങളിലോ അക്രമം പ്രോത്സാഹിപ്പിക്കുന്ന ഒരുപദം പോലും കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമുദായ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്ന തീവ്രവാദികള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടച്ചവന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജനാധിപത്യ മതേതര മൂല്യങ്ങള്‍ മുറുകെ പിടിച്ച് ഐക്യത്തിനും സ്‌നേഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈദ് പ്രസംഗം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

sameeksha-malabarinews

നന്നമ്പ്ര പഞ്ചായത്ത് കൃഷിഭവന്‍ പരിസരത്തെ വിശാലമായ മൈതാനത്താണ് സംയുക്ത ഈദ്ഗാഹ് സംഘടിപ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!