ഇന്ന് ഭാരത് ബന്ദ് ; കേരളത്ത ബാധിക്കില്ല

ന്യൂഡല്‍ഹി : വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സിന്റെ രാജ്യവ്യാപക ബന്ദ് ഇന്ന് . ഇന്ധന വില വര്‍ധന, ജി.എസ്.ടി, ഇ- വേ ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.

ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫയര്‍ അസോസിയേഷനും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.റോഡുകള്‍ ഉപരോധിച്ചുള്ള സമരപരിപാടികളുമുണ്ടായിരിക്കുമെന്ന് സമരത്തില്‍ ഏര്‍പ്പെട്ട സംഘടനകള്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ 40,000 വ്യാപാരി സംഘടനകള്‍ സമരത്തിന്റെ ഭാഗമാകും. രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണകള്‍ നടക്കും.എന്നാല്‍ കേരളത്തെ ബന്ദ് ബാധിക്കില്ല. സംസ്ഥാനത്തെ കടകള്‍ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top