Section

malabari-logo-mobile

ജന്മ നാടിന്റെ കരുതലിലേയ്ക്ക് സൗദി അറേബ്യയില്‍ നിന്ന് 152 പ്രവാസികള്‍ കൂടി തിരിച്ചെത്തി

HIGHLIGHTS : മലപ്പുറം; കോവിഡ് 19 ആഗോള വെല്ലുവിളി തീര്‍ക്കുമ്പോള്‍ ജന്മനാടിന്റെ സ്വാസ്ഥ്യത്തിലേക്ക് കൂടുതല്‍ പ്രവാസി മലയാളികള്‍ തിരിച്ചെത്തുകയാണ്. സൗദി അറേബ്യയില...

മലപ്പുറം; കോവിഡ് 19 ആഗോള വെല്ലുവിളി തീര്‍ക്കുമ്പോള്‍ ജന്മനാടിന്റെ സ്വാസ്ഥ്യത്തിലേക്ക് കൂടുതല്‍ പ്രവാസി മലയാളികള്‍ തിരിച്ചെത്തുകയാണ്. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് 142 പ്രവാസി മലയാളികള്‍ ഉള്‍പ്പടെ 152 പേര്‍ ഇന്നലെ (മെയ് 08) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തി. എട്ട് കര്‍ണ്ണാടക സ്വദേശികളും രണ്ട് തമിഴ്നാട് സ്വദേശികളും ഇവരോടൊപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രി 8.03 നാണ് യാത്രക്കാരുമായി എ.ഐ-922 എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെയില്‍ ലാന്‍ഡ് ചെയ്തത്. യാത്രക്കാരില്‍ 128 പേര്‍ മുതിര്‍ന്നവരും 24 കുട്ടികളുമായിരുന്നു.

റിയാദില്‍ നിന്നെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ടി.ജി. ഗോകുല്‍, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഓരോ യാത്രക്കാരെയും കോവിഡ് ജാഗ്രതാ പരിശോധനകള്‍ക്ക് വിധേയരാക്കി.

sameeksha-malabarinews

മലപ്പുറം – 58, പാലക്കാട് – 12, കോഴിക്കോട് – 19, വയനാട് – രണ്ട്്, ആലപ്പുഴ – നാല്, എറണാകുളം – ഏഴ്, ഇടുക്കി – രണ്ട്, കണ്ണൂര്‍ – 15, കാസര്‍ഗോഡ് – രണ്ട്, കൊല്ലം – അഞ്ച്, കോട്ടയം – ഒമ്പത്, പത്തനംതിട്ട – അഞ്ച്, തിരുവനന്തപുരം – രണ്ട് എന്നിങ്ങനെയാണ് റിയാദ് – കോഴിക്കോട് പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കൂടുതല്‍ ഗര്‍ഭിണികള്‍

തിരിച്ചെത്തിയവരില്‍ 78 പേര്‍ ഗര്‍ഭിണികളായിരുന്നു. ഇവരെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിച്ചു. പത്ത് വയസിന് താഴെയുള്ള 24 കുട്ടികള്‍, 70 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!