Section

malabari-logo-mobile

റിയാദില്‍ നിന്നെത്തിയവരില്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ 34 പേര്‍; വീടുകളിലേയ്ക്ക് മടങ്ങിയവര്‍ 114

HIGHLIGHTS : കോവിഡ് കെയര്‍ സെന്ററുകളില്‍ 34 പേര്‍ റിയാദില്‍ നിന്നെത്തിയ വിമാനത്തിലെ 34 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 27 പേരെ വിവിധ ജില്ലകളില...

കോവിഡ് കെയര്‍ സെന്ററുകളില്‍ 34 പേര്‍

റിയാദില്‍ നിന്നെത്തിയ വിമാനത്തിലെ 34 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 27 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേക്കും ഏഴ് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി. മലപ്പുറം ജില്ലയിലെ 20 പേര്‍ കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലാണ് കഴിയുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് പേരേയും കോഴിക്കോട് നിന്നുള്ള മൂന്ന് പേരേയും അതത് ജില്ലാ കേന്ദ്രങ്ങള്‍ ഒരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി.

sameeksha-malabarinews

കര്‍ണ്ണാടക സ്വദേശികളായ ഏഴ് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന കോവിഡ് കെയര്‍ സെന്ററിലാക്കി. കര്‍ണ്ണാടക സ്വദേശിയായ ഒരാളും തമിഴ്നാട് സ്വദേശികളായ രണ്ട് പേരും വീടുകളിലേക്ക് മടങ്ങി.

വീടുകളിലേയ്ക്ക് മടങ്ങിയവര്‍ 114

ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഗര്‍ഭിണികളുള്‍പ്പടെ പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള 114 പേരെ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിനും അയച്ചു. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയണം. മലപ്പുറം ജില്ലയിലെ 36 പേരാണ് ഇങ്ങനെ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്. അലപ്പുഴ – നാല്, എറണാകുളം – ആറ്, കണ്ണൂര്‍ – 11, കാസര്‍കോഡ് – രണ്ട്, കോട്ടയം – ഒമ്പത്, കോഴിക്കോട് – 16, പാലക്കാട് – 12, തിരുവനന്തപുരം – രണ്ട്, വയനാട് – രണ്ട്, പത്തനംതിട്ട – അഞ്ച്, ഇടുക്കി – രണ്ട്, കൊല്ലം – നാല് എന്നിങ്ങനെയാണ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!