കരിപ്പൂര്‍: റിയാദില്‍ നിന്നെത്തിയ യാത്രക്കാരില്‍ നാല് പേര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. അര്‍ബുദ രോഗത്തിന് ചികിത്സയിലുള്ള കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി.
ഇതില്‍ ഒരാള്‍ക്ക് അലര്‍ജിയും മറ്റൊരാള്‍ക്ക് പനിയും ചുമയുമാണ് കണ്ടെത്തിയത്. കൂടാതെ പൂര്‍ണ്ണ ഗര്‍ഭിണിയായ എറണാകുളം സ്വദേശിനിയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇവര്‍ കളമശ്ശേരിയില്‍ തന്നെ തുടര്‍ ചികിത്സ ആവശ്യപ്പെടുകയായിരുന്നു.
108 ആംബുലന്‍സുകളിലാണ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയത്.




