പാലക്കാട് അട്ടപ്പാടിയില്‍ നിരീക്ഷണത്തിലിരിക്കെ യുവാവ് മരിച്ചത് കോവിഡ് ബാധിച്ചെല്ലെന്ന് പാലക്കാട് ഡിഎംഓ. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.
ഷോളയാര്‍ വരംഗപാടി സ്വദേശിയായ കാര്‍ത്തിക് തമിഴ്‌നാട്ടില്‍ നിന്നും വനപ്രദേശത്തിലൂടെ നടന്ന് ഷോളയൂരിലെ ഊരിലെത്തിയതായിരുന്നു. ഇയാളെത്തിയതറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ ഇദ്ദേഹത്തോട് നിരീക്ഷണത്തില്‍ ഇരിക്കാന്‍ ആവിശ്യപ്പെട്ടു. രണ്ട് ദിവസം മുന്‍പ് പനി വയറുവേദനയും വന്നതിനെ തുടര്‍ന്ന് ഇയാള്‍ അട്ടപ്പാടി കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഇയാളെ പെരിന്തല്‍ മണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നും ആരോഗ്യനില വഷളായതിനെ തുടര്‍നന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാള്‍ മരിച്ചത്. തുടര്‍ന്നാണ് ഇയാളുടെ സാമ്പിളുകള്‍ പരിശോധിച്ചത്. ഈ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്.
കാര്‍ത്തികിനെ കെഎസ്ആര്‍ടിസി ബസ്സിലാണ് കോട്ടത്തറയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുവന്നത്. ഈ ബസ്സില്‍ ചികിത്സക്കായി കൊണ്ടുപോകുന്ന ഗര്‍ഭിണികള്‍ ഉണ്ടായിരുന്നു. ഈ യാത്രയില്‍ വേണ്ടത്ര സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപവും ചില കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.




