Section

malabari-logo-mobile

എടപ്പാളില്‍ ഒന്നരക്കോടി രൂപയുടെ പുകയില ഉല്‍പന്നം പിടികൂടി

HIGHLIGHTS : Tobacco products worth one and a half crore seized in Edapal

മലപ്പുറം : എടപ്പാളില്‍ വന്‍ നിരോധിത പുകയില വേട്ട. രണ്ട് ലോറിയിലായി കടത്തിയ മൂന്നുലക്ഷം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഉത്തരം മേഖലാ കമ്മീഷണര്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവില്‍ ആയിരുന്നു പ്രതികള്‍ പുകയില എത്തിച്ചത്.

എക്‌സൈസ് കമ്മീഷണറുടെ ആന്റി ടുബാക്കോ ഓപ്പറേഷന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. ഏകദേശം മൂന്ന് ലക്ഷത്തോളം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്. വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വില വരും .

sameeksha-malabarinews

വിവിധ ഭാഗങ്ങളിലേക്ക് എടപ്പാളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ച സപ്ലൈ ചെയ്യുന്നതായി ഉള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡും പൊന്നാനി എക്‌സൈസും സംയുക്തമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ പുകയില ഉത്പന്ന വേട്ട നടന്നത് .

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!