Section

malabari-logo-mobile

മാധ്യമ പ്രവര്‍ത്തനത്തിന്റെ തോല്‍വി ജനാധിപത്യത്തിന്റെ തോല്‍വി; ശശി കുമാര്‍

HIGHLIGHTS : The failure of the media is the failure of democracy itself; Shashi Kumar

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തനത്തിന്റെ തോല്‍വി ജനാധിപത്യത്തിന്റെ തന്നെ തോല്‍വിയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ അവസാന ദിനത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശ്വാസതയുടെ പ്രതിസന്ധികള്‍ എന്ന സെഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിനു തയ്യാറാകണമെന്നും മാധ്യമ പ്രവര്‍ത്തനം എന്ന പ്രക്രിയ തന്നെ നഷ്ടപ്പെട്ടു എന്നും ശശികുമാര്‍.

തന്റെ ഡെസ്‌കിലൂടെ കടന്നു പോയ വാര്‍ത്തകള്‍ പലതും മീഡിയകളിലൂടെ കടന്നു പോയിട്ടും വെളിച്ചം കാണാത്തവയാണ്. അവര്‍ക്ക് വലിയ ഭയവും അടിമത്ത്വ മനോഭാവവുമാണ്. പത്തോളം രാജ്യദ്രോഹ കേസുകള്‍ തനിക്ക് എതിരെ തന്നെയുണ്ട്. നിയമങ്ങളെ ആയുധവല്‍ക്കരിച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉപയോഗിക്കുന്നത് സാധാരണമായിരിക്കുന്നു. അധികാരം വാര്‍ത്ത സ്രോതസ് അന്വേഷിച്ചു വേട്ടയാടുന്നത് പുതിയ കാലത്തെ ട്രെന്‍ഡ് ആയി മാറുന്നു. ആരൊക്കെ അത് വെളിപ്പെടുത്തും എന്നും ആരൊക്കെ ജയിലില്‍ പോകാന്‍ തയ്യാറാകും എന്നതും ഇനി കാണാമെന്നും വിനോദ് കെ ജോസ് അഭിപ്രായപ്പെട്ടു.

sameeksha-malabarinews

ഒരു മാധ്യമ പ്രവര്‍ത്തകന്‍ സ്വയം വിമര്‍ശനം നേരിടണമെന്ന് എന്‍ പി ഉല്ലേഖ്. 2019 ന് ശേഷം മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. വാര്‍ത്തകള്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്നും നേരിട്ടു വരുന്നു. അങ്ങിനെ റിപ്പോര്‍ട്ടര്‍ എന്ന റോള്‍ തന്നെ ഇല്ലാതെയായി. എഡിറ്റര്‍, പി ആര്‍ ഏജന്റായി ചുരുങ്ങുന്നുവെന്നും ഉല്ലേഖ്.

ഇന്ത്യയിലെ അര്‍ത്ഥവത്തായ മാധ്യമ പ്രവര്‍ത്തനം അവസാനിച്ചു കൊണ്ടിരിക്കുന്നുവെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ എം പി യുമായ ജോണ്‍ ബ്രിട്ടാസ്. മീഡിയ പൂര്‍ണമായും അരാഷ്ട്രീയ വല്‍ക്കരിയ്ക്കപ്പെട്ടു. വഴങ്ങുക അല്ലെങ്കില്‍ വിഴുങ്ങുമെന്ന ഭീഷണിയിലാണ് ഇന്ന് അധികാരം മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ സര്‍ക്കാരിനെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കൊടുക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല എന്നും അദ്ദേഹം നിരീക്ഷിച്ചു. ഇതിനുള്ള പ്രധാന കാരണം മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കീഴിലാണ് എന്നതാണ്.എന്നാല്‍ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മാറിയാല്‍ ഇതിനെല്ലാം മാറ്റം വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!