വാഹനാപകടത്തിൽ പരിക്കേറ്റ് മൂന്നിയൂർ സ്വദേശിയായ യുവാവ് മരിച്ചു

തിരൂരങ്ങാടി : എടപ്പാളില്‍ വാഹനാപകടത്തില്‍ മുന്നിയൂര്‍ വെളിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ജോബിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയല്‍വാസി അജ്‌നാസ് (19) ന് ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. ആലുവയില്‍ കല്യാണം കഴിഞ്ഞു ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ബസില്‍ തട്ടിയാണ് അപകടമെന്നാണ് അറിയുന്നത്.

മരിച്ച ജോബിന്റെ മൃതദേഹം എടപ്പാള്‍ ആശുപത്രിയില്‍. പരിക്കേറ്റ അജ്‌നാസിനെ കോട്ടക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top