Section

malabari-logo-mobile

പഠനോത്സവം നടത്തി

HIGHLIGHTS : A study festival was held

പരപ്പനങ്ങാടി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പനങ്ങാടി യൂണിറ്റ് ചിറമംഗലം എയുപി സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഏകദിന പഠനോത്സവ ക്യാമ്പ് നടത്തി.

പരപ്പനങ്ങാടി നഗരസഭയിലെ 25 ഡിവിഷനുകളിലെ 300 വീടുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. മാജിക്കിലൂടെ ശാസ്ത്രപരീക്ഷണം എന്ന വിഷയത്തില്‍ നിലമ്പൂര്‍ എന്‍. കെ മണിയും ജലീല്‍ പരപ്പനങ്ങാടി നേതൃത്വത്തില്‍ പാട്ടും പറച്ചിലും ,നക്ഷത്രങ്ങളെ കൂട്ടുകാര്‍ ആക്കാം എന്ന വിഷയത്തില്‍ സുധീര്‍ ആലങ്കോടിന്റെ നേതൃത്വത്തില്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണ ക്ലാസും നടത്തി.

sameeksha-malabarinews

പരിപാടിയുടെ നടത്തിപ്പിനുവേണ്ടി കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ ചെയര്‍മാനായും പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് തള്ളശ്ശേരി വിനോദ് കുമാര്‍ കണ്‍വീനറായും സ്വാഗതസംഘകമ്മിറ്റി രൂപീകരിച്ചിരുന്നു.പരിഷത്ത് പ്രവര്‍ത്തകരായ കെ.സി മോഹനന്‍ മാഷ് .ടി പി ബാലു മാഷ് ,മിത്രദാസ് മാഷ്, കെ.സി.ഹര്‍ഷ ,കെ.ടി. ബാബുരാജ് ,നവജീവന്‍ വായനശാല സെക്രട്ടറി പ്രഭാകരന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!