HIGHLIGHTS : Tigers in Thrissur
തൃശ്ശൂര്‍: പുലിച്ചുവടുകളും പുലിത്താളവും നെഞ്ചിലേറ്റി ശക്തന്റെ തട്ടകത്തില്‍ ഇന്ന് പുലികള്‍ ഇറങ്ങി. സ്വരാജ് റൗണ്ടില്‍ വൈകീട്ട് നാലോടെയാണ് പുലിക്കളിയുടെ ഫ്‌ളാഗ് ഓഫ് നടന്നത്. 51 പുലികള്‍ വീതമുള്ള അഞ്ചു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയില്‍ പങ്കെടുക്കുന്നത്. ഓരോ സംഘത്തിലും 35 വീതം വാദ്യക്കാരും അണിനിരക്കും. രാത്രി ഒമ്പതരവരെ തുടരും. നാലാം ഓണത്തിന് 300 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ ചെണ്ടയുടെ താളത്തിന് ഒപ്പം നൃത്തം വെച്ചത്. സ്ത്രീകള്‍ അടക്കം പുലികളായി ഇറങ്ങി. വിദേശികള്‍ അടക്കം ആയിരങ്ങളെ സാക്ഷിയാക്കി നഗരം പുലികള്‍ കയ്യടക്കി.
അയ്യന്തോള്‍ ദേശം, കാനാട്ടുകര ദേശം, സീതാറാം മില്‍, ശക്തന്‍ പുലിക്കളി സംഘം, വിയ്യൂര്‍ സെന്റര്‍ എന്നിവയാണ് ഇത്തവണ പുലിക്കളിക്കിറങ്ങുന്നത്. അയ്യന്തോള്‍, സീതാറാം മില്‍ സംഘങ്ങള്‍ക്കായി പെണ്‍പുലികളും രംഗത്തിറങ്ങി. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള എട്ടു മീറ്റര്‍ ഉയരത്തിലുള്ള ട്രോഫിയാണ് ഇത്തവണത്തെ പ്രത്യേകത. കുറഞ്ഞത് 31 പുലികള്‍ വേണമെന്നാണ് കോര്‍പറേഷന്‍ മാനദണ്ഡം. കരിമ്പുലി,വരയന്‍ പുലി, പുള്ളിപ്പുലി ഫ്‌ലൂറസന്റ് പുലി തുടങ്ങി പലവിധ പുലികള്‍ നഗരത്തില്‍ വര്‍ണവിസ്മയം തീര്‍ക്കും. വിയ്യൂര്‍ ദേശത്ത് നിന്നാണ് പെണ്‍പുലികള്‍ ഇറങ്ങുന്നത്. ഓരോ ദേശക്കാര്‍ക്കും സ്വന്തമായി ടാബ്ലോയും പുലി വണ്ടിയുമുണ്ട്.


മൂന്ന് മണിക്ക് ശേഷം മുഖംമൂടി വെച്ച് അരമണികെട്ടി കാല്‍ത്തളയുമിട്ട് ഓരോ പുലികളും സ്വരാജ് റൗണ്ടിലെത്തി. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന മത്സര കളികള്‍ക്കൊടുവില്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ നടുവിലാല്‍ ഗണപതിക്ക് നാളികേരം മുടക്കി.
സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പുലിക്കളി കാണുന്നതിന് തേക്കിന്‍കാട്ടില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചിരുന്നു. ബിനി ടൂറിസ് ഹോമിനും സി.എം.എസ്. സ്‌കൂളിനും എതിര്‍വശത്തായാണിത്. അഞ്ചു സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുമെന്നും മേയര്‍ അറിയിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ തൃശ്ശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യത്തിന് അല്ലാതെ നഗരത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും പാര്‍ക്കിങ് വിലക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു