തിരുവനന്തപുരത്ത് യുകെജി വിദ്യാര്‍ത്ഥിയെ പട്ടികൂട്ടിലടച്ചു

images copyതിരുവനന്തപുരം: തിരുവനന്തപുരം ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിക്ക് ക്രൂരപീഡനം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നാലുവയസ്സുളള കുട്ടിയെ രാവിലെ 10.30 മുതല്‍ 3 മണിവരെ പട്ടികൂട്ടില്‍ പൂട്ടിയിട്ടതായാണ് പരാതി.

അടുത്തിരുന്ന കുട്ടിയോട് സംസാരിച്ചതിനാണ് കുട്ടിയെ പട്ടികൂട്ടില്‍ അടച്ചതെന്ന് ആരോപണമുണ്ട്. സംഭവം പുറത്തായതിനെ തുടര്‍ന്ന് സ്‌കൂളിന് മുമ്പില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മറ്റു കുട്ടികളുടെ രക്ഷകര്‍ത്താക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇതേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ സഹോദരിയാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് മാനസികസമ്മര്‍ദ്ദം നേരിട്ട കുട്ടിയോട് വീട്ടുകാര്‍ കൂടുതല്‍ വിവരങ്ങളാരായുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അനേ്വഷണങ്ങള്‍ക്കായി എസ്‌ഐയും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാനധ്യാപിക ശശികലയെയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രിന്‍സിപ്പലിനെതിരെ ജുവൈനല്‍ ആക്ട് പ്രകാരം കേസെടുക്കും. കുട്ടിയെ പട്ടി കൂട്ടില്‍ അടച്ച സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍ പ്രസ്താവിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top