പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിലെ ബിവറേജ് ചില്ലറ മദ്യവില്‍പ്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനാവാകാശ സംരക്ഷണ സമിതി നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായുള്ള മനുഷ്യച്ചങ്ങലയില്‍ സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പരപ്പനങ്ങാടി ജംഗ്്ഷന്‍ മുതല്‍ അയ്യപ്പന്‍കാവ് വരെ ചങ്ങല തീര്‍ത്തത്.
മനുഷ്യചങ്ങലയില്‍ മത രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ കണ്ണികളായി. നെടുവ ഗവണ്‍മെന്റ് സ്‌കൂള്‍, എസ്എന്‍എംഎച്ച്എസ്എസ്, തഅലീമുല്‍ സ്‌കൂള്‍, ബിഇഎം ഹൈസ്‌കൂള്‍, ചിറമംഗലം എയുപിഎസ് എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും ചങ്ങലയില്‍ കണ്ണികളായി. ചങ്ങലയില്‍ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, ജനസംരക്ഷണസമിതി കണ്‍വീനര്‍ നിയാസ് പുളിക്കലകത്ത്, ഷിഫാ അഷറഫ്, അലി തെക്കേപ്പാട്ട്, പി ഒ സലാം, കെ പി ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.
സമരത്തിന്റെ മൂന്നാം ദിനത്തില്‍ നാളെ പരപ്പനങ്ങാടിയല്‍ 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.





