Section

malabari-logo-mobile

പരപ്പനങ്ങാടി ബിവറേജ് ഔട്ട്‌ലെറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

HIGHLIGHTS : പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ വിദേശമദ്യചില്ലറവില്‍പ്പനശാല അടച്ചുപൂട്ടണമെന്നാവിശ്യപ്പെട്ട് മദ്യഷോപ്പിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തര്...

മദ്യത്തിന് ക്യൂ നിന്നവരെ ഓടിച്ചു.
youthleague march copyപരപ്പനങ്ങാടി: അഞ്ചപ്പുരയിലെ വിദേശമദ്യചില്ലറവില്‍പ്പനശാല അടച്ചുപൂട്ടണമെന്നാവിശ്യപ്പെട്ട് മദ്യഷോപ്പിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തര്‍ മദ്യം വാങ്ങാന്‍ ക്യൂ നിന്നവരെ അടിച്ചോടിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരമണിയോടെയാണ് സംഭവം അടഞ്ഞകിടന്നിരുന്ന ഔട്ട്‌ലെറ്റിന് മുന്നില്‍ തുറക്കുന്നതിനു മുമ്പ് തന്നെ രൂപംകൊണ്ട വലിയക്യൂ ആകാം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.. ഈ സമയത്ത് വളരെ കുറച്ച് പോലീസ് മാത്രമെ സ്ഥലത്തുണ്ടായിരുന്നു. പീന്നീട് നേതാക്കളിടപെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.

ഈന്ന് വൈകീട്ട് ജനാവകാശസംരംക്ഷണസമിതിയുടെ നേതൃത്വത്തില്‍ മദ്യഷാപ്പിനെതിരെ മനുഷ്യചങ്ങല തീര്‍ത്തിരുന്നു ഈ സമയം മുതല്‍ മദ്യവില്‍പ്പനശാല അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് വൈകീട്ട് ആറുമണിയോടെ ഔട്ട്‌ലെറ്റ് തുറക്കുമെന്ന പ്രതീക്ഷയിലെത്തിയവര്‍ക്കാണ് പണികിട്ടിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!