തിരൂരങ്ങാടി സ്വദേശിനി കോവിഡ്‌ ചികിത്സയിലിരിക്കെ മരണപ്പെട്ടു

തിരൂരങ്ങാടി: കരിമ്പിൽ സ്വദേശി പരേതനായ കരിമ്പിൽ മികച്ച മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ബിയ്യക്കുട്ടിഹജുമ്മ ( 75) നിര്യാതയായി. കോവിഡ് ബാധിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

പ്രായാധിക്യത്തെ തുടർന്ന് കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി കാണിച്ചപ്പോൾ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്‌ച മൂന്ന് മണിയോടെയാണ് മരിച്ചത്.

മക്കൾ അബ്ദുസ്സലാം, അബ്ദുനാസർ, ഫൈസൽ, ഫാറൂക്ക്, മുഹമ്മദാലി, അയ്യൂബ്, പരേതയായ ഫാത്തിമ, നഫീസു, കദീജ, ആയിഷാബി.

Share news
error: Content is protected !!
Scroll to Top