Section

malabari-logo-mobile

നവജീവന്‍ വായനശാല ഒരുക്കിയ ഹ്രസ്വചിത്രം ‘ഗാ.ന്ത്യ’ ഒക്ടോബര്‍ രണ്ടിന്‌ റിലീസ്‌ ചെയ്യും

HIGHLIGHTS : Ga.indya short film by vanjeevan vayanasala

പരപ്പനങ്ങാടി നവജീവന്‍ വായനശാല നിര്‍മ്മിച്ച ഹ്രസ്വചിത്രം ‘ഗാ.ന്ത്യ’ ഗാന്ധി ജയന്തി ദിനത്തില്‍ റിലീസ്‌ ചെയ്യുന്നു. സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ ഓണ്‍ലൈന്‍ വഴി ചിത്രത്തിന്റെ റിലീസിങ്ങ്‌ നിര്‍വ്വഹിക്കും

ഗാന്ധിയുടെ ഇന്ത്യ സമകാലികമായി എങ്ങനെ നിലകൊള്ളുന്നു എന്ന് മൂന്ന് മിനുട്ടിനുള്ളിൽ
സംവദിക്കുന്ന ചിത്രമാണിത്.
ഇന്ത്യയെ തോക്കിൻ മുനയിൽ നിർത്താൻ ബ്രിട്ടീഷ് പട്ടാളം ശ്രമിച്ചപ്പോൾ ചിരിച്ചുകൊണ്ട് നേരിട്ട ഗാന്ധിയെ പിന്നീട് ഇന്ത്യ നേരിട്ടത് തോക്കു കൊണ്ടായിരുന്നു എന്നത് ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണ്.
എന്നും ഗാന്ധിയെ കൊന്നു കൊണ്ടിരിക്കുകയാണ് ചിലർ.
സമകാലിക ഇന്ത്യ ഫാസിസത്തിന്റെ ഇരുളിലേക്ക്‌ നടന്നടുക്കുമ്പോള്‍  “നമ്മൾ സംസാരിച്ചുകൊണ്ടേയിരിക്കണം” എന്ന് കാഴ്ചക്കാരനോട് ആവശ്യപ്പെടുകയാണ് ഈ കൊച്ചു ചിത്രം.

sameeksha-malabarinews

ഉണ്ണികൃഷ്ണൻ യവനികയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

 

ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്‌ സനില്‍ നടുവത്താണ്‌.  പ്രധാന വേഷം അവതരിപ്പിക്കുന്നത്‌ സി.പി ഉമ്മർ കുട്ടിയാണ്.

ഛായഗ്രഹണം:  റഫീഖ് റഷീദ്, എഡിറ്റിംഗ് മനീഷ്.കെ.പി,
മ്യൂസിക് ഷമേജ് ശ്രീധർ, ആർട് തനൂജൻ,

ജനിൽമിത്ര, ജയേഷ് ശങ്കർ, രജീഷ് രാജകുമാരൻ, സത്യൻ, സമീർ ഫൈസി എന്നിവവരാണ്‌ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!