കോഴിക്കോട് : മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും, നിലമ്പൂര്‍ നഗരസഭ ചെയര്‍മാനുമായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മന്റെ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തു.
നിലമ്പൂരിലെ എജുക്കേഷന്‍ കണ്‍സല്‍ട്ടന്റായ സിബി വയലിലുമായി ബന്ധപ്പെട്ട വിദ്യഭ്യാസ തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഷൗക്കത്തിനെ ചോദ്യം ചെയ്‌തത്. കാനഡ, അമേരിക്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ എംബിബിഎസ് പഠനത്തിന് സീറ്റ് വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്തു എന്നതാണ് കേസ്,.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഈ തട്ടിപ്പിന് ഇരയായിരുന്നു.
ഷൗക്കത്ത് അധ്യക്ഷനായിരിക്കെ നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായിരിക്കെ സിബി നിരവധി പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്‌തിരുന്നു.
കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ യൂണിറ്റ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്‌തത്. ബുധനാഴ്‌ച രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് നാലുമണിവരെ നീണ്ടുനിന്നു.




