Section

malabari-logo-mobile

ഗൂഗിള്‍ ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട് മലബാറിന്യൂസിന്

HIGHLIGHTS : 2020 വര്‍ഷത്തെ ഗൂഗിളിന്റെ ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ടിന് അര്‍ഹരായി മലബാറി ന്യൂസും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോകത്തെമ്പാടുമുള്ള മാധ്യമങ്ങ...

2020 വര്‍ഷത്തെ ഗൂഗിളിന്റെ ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ടിന് അര്‍ഹരായി മലബാറി ന്യൂസും.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്ന ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവിന്റെ പദ്ധതിയാണ് ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട്.

sameeksha-malabarinews

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ലോകത്തെ ഏറ്റവും വലിയതും, വിശാലമായതുമായ സര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍ ഈ റിലീഫ് ഫണ്ട് പ്രഖ്യാപിക്കുന്നത്.

ലോകത്തെമ്പാടുമുള്ള 100 രാജ്യങ്ങളില്‍ നിന്നായി 12,000 ത്തോളം മാധ്യമസ്ഥാപനങ്ങളാണ് ഗൂഗിളിന്റെ റിലീഫ് ഫണ്ടിനായി അപേക്ഷിച്ചിരുന്നത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഇപ്പോള്‍ ഗൂഗിള്‍ റിലീഫ് ഫണ്ട് നല്‍കിയിരിക്കുന്നത്.

മലയാളത്തില്‍ നിന്നും മലബാറിന്യൂസിന് പുറമെ ഡൂള്‍ ന്യൂസ്, അഴിമുഖം, ദി ക്യൂ, സൗത്ത് ലൈവ്., എക്‌സ്പ്രസ്സ് കേരള, തുടങ്ങി പത്തോളം ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ ഫണ്ടിന് അര്‍ഹരായത്.

2011 ഒക്ടോബര്‍ മുതല്‍ മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിച്ചു വരികയാണ് മലബാറി ന്യൂസ്. ഓണ്‍ലൈന്‍ വായനാ ശീലങ്ങളിലേക്ക് മലയാളി മാറിതുടങ്ങുമ്പോള്‍ മുതല്‍ ഓണ്‍ലൈന്‍ ന്യൂസ് രംഗത്ത് സജീവസാനിധ്യമാണ് മലബാറിന്യൂസ്.

ഗൂഗിള്‍ എമര്‍ജന്‍സി ഫണ്ട് ലഭിച്ചത് മാധ്യമ പ്രവര്‍ത്തനരംഗത്ത് തങ്ങള്‍ പുലര്‍ത്തിപ്പോന്ന സത്യസന്ധതക്കുള്ള അംഗീകാരമാണെന്നും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതാണെന്നും മലബാറിന്യൂസ് ചീഫ് എഡിറ്റര്‍ സ്മിത അത്തോളി പറഞ്ഞു.

 

 

 

 

Share news
English Summary : Malabari News also receives Google's Journalism Emergency Relief Fund.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!