സ്വര്‍ണ്ണക്കടത്ത്‌ കേസ്: കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട്‌ ഫൈസലിനെ കസറ്റംസ്‌ കസ്റ്റഡിയിലെടുത്തു

കോഴിക്കോട : തിരുവനന്തപുരം ഡിപ്ലമാറ്റിക്‌ സ്വര്‍ണ്ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട്‌
ഫൈസലിനെ കസ്റ്റംസ്‌ കസ്റ്റഡിയിലെടുത്തു.
ഇന്ന്‌ പുലര്‍ച്ചെ ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ്‌ നടത്തിയ റെയിഡിന്‌ പിന്നാലെയാണ്‌ ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്‌. ഫൈസലിനെ കൊച്ചിയിലേക്ക്‌ കൊണ്ടുപോകും. കൊച്ചി യൂണിറ്റാണ്‌ ഫൈസലിനെ കസ്‌റ്റഡയിലെടുത്തത്‌.

കൊടുവള്ളി 27ാം ഡിവിഷനില്‍ നിന്നും ഇടതുസ്വതന്ത്രനായാണ്‌ കാരാട്ട്‌ ഫൈസല്‍ ജയിച്ചത്‌.
കൊടുവള്ളി എംഎല്‍എ ടിഎ റഹീമിന്റെ പാര്‍ട്ടിയുടെ പ്രതിനിധിയായിരുന്നു ഫൈസല്‍. ഈ പാര്‍ട്ടി ഇപ്പോള്‍ ഐഎന്‍എല്ലില്‍ ലയിച്ചിരിക്കുയാണ്‌.

നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജന്‍സ്‌്‌ ഫൈസലിനെ പ്രതി ചേര്‍ത്തിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top