താനൂർ: യുവാവിനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ബേപ്പൂർ സ്വദേശി വൈശാഖ് (28) ആണ് മരിച്ചത്.
നാലു ദിവസം മുൻപ് ആശാരിപ്പണിക്കായി താനൂരിൽ എത്തിയതായിരുന്നു യുവാവ്. ഇന്ന് രാവിലെ പി.വി.എസ് തിയേറ്ററിന് അടുത്തുള്ള കുളത്തിൽ മുങ്ങി മരണപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിനുശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തുമെന്ന് താനൂർ സി.ഐ പി പ്രമോദ് അറിയിച്ചു.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




