Section

malabari-logo-mobile

ലൈഫ് മിഷന്‍; സര്‍ക്കാര്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു: സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

HIGHLIGHTS : കൊച്ചി:  ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. എന്നാല്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവിശ്യപ്പെട...

കൊച്ചി:  ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. എന്നാല്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഈ മാസം എട്ടിലേക്ക് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. സിബിഐ അന്വേഷണം തുടരാമെന്നും കോടതി നിരീക്ഷിച്ചു.

സിബിഐ അന്വേഷണം തടയാന്‍ ഇടക്കാല സ്‌റ്റേ ആവിശ്യപ്പെട്ടുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ ഹരജിയിലാണ് കോടതിയുടെ നടപടി. അന്വേഷണവുമായി സഹകരിക്കണമെന്ന് ലൈഫ് മിഷന്‍ സിഇഒയോടെ കോടതി ആവിശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ അന്വേഷണം തടയുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!