തിരൂരങ്ങാടി നഗരസഭ (നഗരസഞ്ചയം ) കുടിവെള്ള പദ്ധതി ടെണ്ടര്‍ ക്ഷണിച്ചു

HIGHLIGHTS : Tirurangadi Municipality (Municipality) invites tender for drinking water project

തിരൂരങ്ങാടി നഗരസഭ (നഗരസഞ്ചയം ) വാര്‍ഷിക പദ്ധതിയില്‍ പൈപ്പ് ലൈന്‍ പ്രവൃത്തിയില്‍ (നാലു കോടി രൂപ )കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ അഞ്ചിന് ടെണ്ടര്‍ തുറക്കും.

തിരൂരങ്ങാടിയില്‍ നിന്ന് കക്കാട് വാട്ടര്‍ ടാങ്ക് പൈപ്പ് ലൈന്‍, താഴെച്ചിന പൈപ്പ് ലൈന്‍ ,ബാക്കികയം, തൂക്കുമരം, തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പദ്ധതി. നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിലവിലുള്ള പദ്ധതിക്ക് പുറമെയാണിത്, കുടിവെള്ള വിതരണ രംഗത്ത് വലിയ ആശ്വാസം പകരുന്നതാണിത്,

sameeksha-malabarinews

നഗരസഭ ഭരണ സമിതിയുടെ കൃത്യമായ ഇടപെടലിലൂടെയാണ് നഗരസഞ്ചയത്തില്‍ ഫണ്ട് അനുവദിച്ചതെന്ന് നഗരസഭ ചെയര്‍മാന്‍ കെ, പി മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, വികസന ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പറഞ്ഞു,

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!