ഭരണഘടന ദിനാചരണം; ക്വിസില്‍ പെരിങ്ങളം ഗവ. ഹയര്‍ സെക്കണ്ടറി ജേതാക്കള്‍

HIGHLIGHTS : Constitution Day Celebration; Quiz winners from Peringalam Govt. Higher Secondary

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭരണഘടന ദിനാഘോഷത്തിന്റെ
ഭാഗമായി സംഘടിപ്പിച്ച ‘കോണ്‍ക്വസ്റ്റ്’ ക്വിസ് മത്സരത്തില്‍ പെരിങ്ങളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ജേതാക്കള്‍. മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം രണ്ടാമതും എരഞ്ഞിക്കല്‍ പിവിഎസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം മൂന്നാമതുമെത്തി.

രണ്ട് ദിവസങ്ങളിലായി, വിവിധ റൗണ്ടുകളിലായി നടന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ 26 സ്‌കൂളുകളോട് മത്സരിച്ചാണ് പെരിങ്ങളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഹിരണ്‍, സൂര്യദേവ് ടി എച്ച് എന്നിവരടങ്ങിയ ടീം ഒന്നാമതെത്തിയത്. മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമില്‍ നന്ദു കൃഷ്ണ എം കെ, ആഷ്‌ലിന്‍ ശ്യാം എന്നിവര്‍ അണിനിരന്നപ്പോള്‍ പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടീമംഗങ്ങള്‍
ഹരിദേവ്, ദിയ മിര്‍ഷ എന്നിവരായിരുന്നു.

sameeksha-malabarinews

കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടന്ന ക്വിസ് ഫൈനല്‍ റൗണ്ടിന്‌ശേഷം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം സംബന്ധിച്ചു.
അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അമിയ മീത്തല്‍ ക്വിസ് നയിച്ചു.

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ സംഘടിപ്പിച്ച മോക്ക് പാര്‍ലമെന്റ് അവതരിപ്പിച്ച കിണാശ്ശേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുന്നമംഗലം എംകെഎച്ച്എംഎംഒ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗേള്‍സ് എന്നീ വിദ്യാലയങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങളും കളക്ടര്‍ വിതരണം ചെയ്തു.

തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ഹൈക്കോടതി അഭിഭാഷകന്‍ വി എന്‍ ഹരിദാസ്, കോഴിക്കോട് ഗവ. ലോ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലോവല്‍മാന്‍ പി, മുന്‍ അഡീഷണല്‍ സര്‍ക്കാര്‍ പ്ലീഡറും പ്രോസിക്യൂട്ടറുമായ അഡ്വ. പി എം ആതിര, അഭിഭാഷകനും കണ്ടന്റ് ക്രിയേറ്ററുമായ അഡ്വ. നവനീത് പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

‘ഭരണഘടന: ജനാധിപത്യത്തിന്റെ അടിസ്ഥാനം; അവകാശങ്ങളുടെ കാവലാള്‍’ എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ് ഭരണഘടന ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് ഫ്രീഡം സ്‌ക്വയറില്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള ഓപ്പണ്‍ മൈക്ക് അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!