തിരൂരങ്ങാടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത് കൊളാടി

തിരൂരങ്ങാടി: അജിത് കൊളാടിയാണ് എല്‍ഡിഎഫ് തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. സി പി ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അസി. സെക്രട്ടറിയാണ്.

അന്തരിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് കൊളാടി ഗോവിന്ദന്‍ കുട്ടിയുടെ മകനാണ്. 1980 മുതല്‍ എഐഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട്, 1984ല്‍ എഐവൈഎഫ് ജില്ലാ പ്രസിഡണ്ട്, 1990 സിപിഐ ജില്ല അസി. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് 15 വര്‍ഷത്തോളം വിദേശ രാജ്യങ്ങളില്‍ അധ്യാപകനായി ജോലിയെടുത്തു.

കേരളത്തില്‍ അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ്. 2015 മുതല്‍ സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്. പൊന്നാനി സ്വദേശിയാണ്.

 

Share news
error: Content is protected !!
Scroll to Top