കൊടിഞ്ഞിയില്‍ സൂചനാ ബോര്‍ഡ് തകര്‍ത്തു

തിരൂരങ്ങാടി: സൂചനാ ബോര്‍ഡ് സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തു. കൊടിഞ്ഞി കടുവാളൂര്‍ ചെറുമുക്ക് റോഡില്‍ ശങ്കരന്‍കുളത്തിന് സമീപം വളവില്‍ കടുവാളൂര്‍ ഫോര്‍ലാന്‍ഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഇരുമ്പിന്റെ ബോര്‍ഡാണ് തിങ്കളാഴ്ച രാത്രി തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.

റോഡില്‍ കൊടും വളവായതിനാല്‍ അപകടം പതിവാണ്. ഒരുവര്‍ഷത്തിനകം പതിനഞ്ചോളം അപകടങ്ങളിലായി നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് രണ്ടു ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ബോര്‍ഡ് തകര്‍ക്കുകയും മുറിച്ചുമാറ്റുകയും ചെയ്ത നിലയിലാണ്.

തിരൂരങ്ങാടി പൊലിസില്‍ പരാതി നല്‍കി.

Related Articles