തിരൂരില്‍ തീവണ്ടി തട്ടി രണ്ടര വയസുകാരി മരിച്ചു

തിരൂര്‍: കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ടര വയസുകാരിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. തിരൂര്‍ മുത്തൂര്‍ തൈവളപ്പില്‍ മരക്കാരുടെ മകള്‍ ഷെന്‍സയാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ഷെന്‍സ റെയില്‍പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. റെയില്‍പാതയോരത്താണ് ഇവരുടെ വീട്. പാളം അറ്റകുറ്റപ്പണിക്കായെത്തിയ ട്രെയിനിനു മുന്നിലാണ് ഷെന്‍സ അകപ്പെട്ടത്.

മാതാവ്: ഹൈറുന്നീസ. രണ്ട് സഹോദരങ്ങളുണ്ട്.
മൃതദേഹം കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍.

Related Articles